ശ്രീ ശ്രീ രവിശങ്കർ
ശ്രീ ശ്രീ രവിശങ്കർ | |
---|---|
ജനനം | മേയ് 13, 1956 പാപനാശം, തമിഴ്‌നാട്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
പദവി | ശ്രീ ശ്രീ രവിശങ്കർ |
വെബ്ബ്‌സൈറ്റ് | |
ശ്രീശ്രീ.ഓർഗ് |
5H എന്ന പ്രോഗ്രാം നടത്തുന്ന ഇന്റർനാഷണൽ അസോസിയേഷ്ൻ ഓഫ് ഹ്യൂമൺ വാല്യൂസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്നിലും രവിശങ്കർ പ്രവർത്തിക്കുന്നു.
ജീവിതരേഖ
1956 മെയ് 13-ന് തമിഴ്‌നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് വെങ്കടരത്നം, വിശാലാക്ഷി ദമ്പതികളുടെ മകനായി ജനിച്ചു. ആദിശങ്കരൻ ജനിച്ച അതേ ദിവസം ജനിച്ചതു കൊണ്ടാണ് ശങ്കർ എന്ന പേരു നൽകിയത്[1]. അദ്ദേഹത്തിന്റെ മാതാപിതാക്കളും,ജീവചരിത്രവും പറയുന്നതു പ്രകാരം നാലാമത്തെ വയസ്സിൽ തന്നെ ഭഗവത് ഗീത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു[2]. ചെറുപ്പകാലത്തു തന്നെ യോഗ അഭ്യസിച്ചു തുടങ്ങിയിരുന്നു. ആദ്യ ഗുരു മഹർഷി മഹേഷ് യോഗി ആണ്[3]. അദ്ദേഹം നേതൃത്വം നൽകുന്ന പ്രസ്ഥാനം പറയുന്നതുപ്രകാരം 17-മത്തെ വയസ്സിൽ ആധുനിക ഭൗതികശാസ്ത്രത്തിൽ ബിരുദം (Advanced degree in Modern Physics) ലഭിച്ചു. പിന്നീട് കർണ്ണാടകയിലെ കുവേംബു സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചു[4]. 1990-കളുടേ ആദ്യപാദത്തിൽ പ്രശസ്ത സിത്താറിസ്റ്റ് ആയ രവിശങ്കറിനെ കണ്ടതിനുശേഷം ശ്രീ ശ്രീ എന്നു പേരിനോടൊപ്പം ചേർത്തു. രവിശങ്കർ തന്റെ പ്രശസ്തി അപഹരിക്കുന്നു എന്ന് പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു അത്[1].ജീവചരിത്രപ്രകാരം 1982-ൽ 10 ദിവസത്തെ ഏകാന്തതക്കും, നിശ്ശബ്ദതക്കും ശേഷം ശങ്കർ വെളിച്ചത്തിലേക്ക് നയിക്കപ്പെടുകയും (ascended into enlightenment) സുദർശ്ശനക്രിയ എന്നൊരു താളത്തിലുള്ള ശ്വസനക്രിയാ രീതിയുമായി വരികയും ചെയ്തു[5]. 1982-ൽ കർണാടകയിലെ ഷിമോഗയിലെ തുംഗാ നദീതീരത്തു വെച്ചു നടത്തിയ ഒരു അഭിമുഖത്തിൽ ശങ്കർ സുദർശ്ശനക്രിയയെ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
“ | സുദർശ്ശനക്രിയ, അതൊരു ത്വര പോലെ, കവിത പോലെയാണ് വരുന്നത്. ഞാനത് പഠിച്ചു, പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു[6]. | ” |
സുദർശ്ശനക്രിയ പ്രചരിപ്പിക്കുന്നതിനു വേണ്ടി 1982-ൽ അദ്ദേഹം ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങി. 1997-ൽ ദലൈലാമ തുടങ്ങിയ ആത്മീയാചാര്യരുമൊത്ത്[8], ഇന്റർനാഷണൽ അസോസിയേഷ്ൻ ഫോർ ഹ്യൂമൺ വാല്യൂസ്(IAHV) എന്ന പ്രസ്ഥാനം ആരംഭിച്ചു.
0 comments:
Post a Comment